/kalakaumudi/media/media_files/2025/04/02/IwY6RH1SIefrsPXngU4H.jpg)
ന്യൂഡല്‍ഹി: വഖഫ് ബില്ല് വന്നാല്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജിജു. അറുനൂറിലധികം പേരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും റിജിജു പറഞ്ഞു.
വഖഫ് ബില്ലിന് ലോക്‌സഭയില്‍ പിന്തുണയറിയിച്ച് ടിഡിപിയും ജെഡിയുവും രംഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു. വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അവകാശം നല്‍കണമെന്നും ടിഡിപി അംഗം കൃഷ്ണ പ്രസാദ് വ്യക്തമാക്കി.
മുസ്ലീം ക്ഷേമത്തിനാണ് വഖഫ് നിയമമെന്ന് ജെഡിയു എംപിയും മന്ത്രിയുമായ ലലന്‍സിംഗ് പറഞ്ഞു. രാജ്യത്ത് മതേതരത്വം പുലരണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നയാളാണ് മോദി. നിതീഷ് കുമാറിനും ജെഡിയുവിനും പ്രതിപക്ഷത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഈ രാജ്യത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ മോദിക്കൊപ്പം നില്‍ക്കുമെന്നും ലലന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
