/kalakaumudi/media/media_files/2025/12/23/madhavan-2025-12-23-14-42-19.jpg)
നടൻ ആർ. മാധവന്റെ അനുവാദമില്ലാതെ പേര് ചിത്രം സ്വരം, രൂപം ഇവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും ഡീപ് ഫെയ്ക് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദുരുപയോഗത്തിനും വിലക്കേർപ്പെടുത്തി.
മാധവന്റെ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്ന എഐ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്നു നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു.
കേസരി 3 ശൈത്താൻ 2 തുടങ്ങിയ സിനിമകളുടെ വ്യാജ മൂവി ട്രെയിലറുകൾ ഡീപ് ഫെയ്ക് ഉപയോഗിച്ച് പുറത്തിറക്കിയതിനെത്തുടർന്നാണ് കേസ്.
സമാന കേസുകളിൽ ഐശ്വര്യറായ് ബച്ചൻ, ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ പവൻ കല്യാൺ തുടങ്ങിയ താരങ്ങൾക്കും അനുകൂലമായി കോടതി വിധിയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
