/kalakaumudi/media/media_files/Ct9iJXhiFL7ygF3exfYm.jpeg)
Delhi Hospital fire incident: Dr Naveen Khichi, owner of New Born Baby Care Hospital, arrested
ഡല്‍ഹി തീപ്പിടുത്ത കേസില്‍ ആശുപത്രി ഉടമസ്ഥന്‍ നവീന്‍ അറസ്റ്റിലായി. നവീനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ 304-ാം വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം.
നവീന്റെ ഉടമസ്ഥതയില്‍ വേറെയും ശിശു സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 336, 304 എ, 34 എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പൊാലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നിര്‍ദേശം നല്‍കി.