Delhi Hospital fire incident updates
ഡല്‍ഹിയിലെ തീപ്പിടുത്തമുണ്ടായ ആശുപത്രിയിലുണ്ടായിരുന്നത് യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍.ബിഎഎംഎസ് ബിരുദധാരികളായ ആയുര്‍വേദ ഡോക്ടര്‍മാരാണു നവജാതശിശുക്കളെ ചികിത്സിച്ചിരുന്നത്. ഡോ. നവീന്‍ കിച്ചിക്ക് പീഡിയാട്രിക് മെഡിസിനില്‍ എംഡി ബിരുദമുണ്ട്. എന്നാല്‍, ഇയാള്‍ക്കൊപ്പം ഇവിടെ ജോലി ചെയ്തിരുന്ന ഭാര്യ ജാഗ്രിതി ദന്ത ഡോക്ടറാണ്. 7 നവജാത ശിശുക്കള്‍ മരിച്ച കേസില്‍ അറസ്റ്റിലായ 2 പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആശുപത്രിയുടമ ഡോ. നവീന്‍ കിച്ചി (45), സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആകാശ് (25) എന്നിവരെ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് വിധി ഗുപ്ത ആനന്ദാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ചു 3 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടത്.