കെ​ജ്രി​വാ​ളിന്റെ അറസ്റ്റ്; ഡൽഹി രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​യ്ക്കോ! ഇനിയെന്ത്?

മു​ൻ​കാ​ല​ങ്ങ​ളി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യോ​ട്​ ഡ​ൽ​ഹിയിലെ ജനങ്ങൾക്കുണ്ടായിരുന്ന പിന്തുണ​ അ​തേ​പ​ടി ആ​വാ​ഹി​ക്കാ​ൻ കെ​ജ്രി​വാ​ൾ അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ട സാഹചര്യത്തിൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യ്ക്ക് കഴിയാത്തത് ബി.​ജെ.​പി​യ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്

author-image
Greeshma Rakesh
New Update
arvind kejriwal

Arvind Kejriwal arrest

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെ​ജ്രി​വാ​ൾ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്കു​​ക​യോ മ​റ്റൊ​രാ​ൾ​ക്ക്​ കൈ​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രു​ന്നോ ജ​യി​ലി​ൽ ക​ഴി​യുകയോ ചെയ്യുന്ന  കെ​ജ്രി​വാ​ളിന്  മു​ഖ്യ​മ​ന്ത്രി​യു​ടെ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​വി​ല്ല.അതിനാൽ ചു​മ​ത​ല മറ്റൊരാൾക്ക് കൈ​മാ​റു​ക​യോ ഒ​ഴി​യു​ക​യോ വേ​ണ​മെ​ന്ന്​ ല​ഫ്. ഗ​വ​ർ​ണ​റി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ കെ​ജ്രി​വാ​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​ൻ​ സാ​ധ്യ​ത ഏറെയാണ്.ത​യ്യാറാകാത്തപക്ഷം കെ​ജ്രി​വാ​ളി​നെ​യും അ​തു​വ​ഴി ആം ​ആ​ദ്​​മി പാ​ർ​ട്ടി​​ മ​ന്ത്രി​സ​ഭ​യെ​യും ഡി​സ്മി​സ്​ ചെ​യ്യാ​ൻ കേ​ന്ദ്രം മ​ടി​ക്കി​ല്ല.അതൊരുപക്ഷെ ഡൽഹിയിൽ​ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​ണ്.

ത​ല​സ്ഥാ​ന ന​ഗ​രം തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള അ​വ​സ​രം ബി.​ജെ.​പി പാ​ഴാ​ക്കി​ല്ല.പു​റ​ത്താ​ക്ക​പ്പെ​ട്ടാ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എഎപിയ്ക്ക്​ ശ്ര​മ​ക​ര​മാ​യി മാ​റും. അ​ഴി​മ​തി​ക്കെ​തി​രാ​യ യു​ദ്ധ​വും ജ​ന​പ്രി​യ ന​ട​പ​ടി​ക​ളും മു​ൻ സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രാ​യ ജ​ന​രോ​ഷ​വു​മാ​ണ്​ അ​ര​വി​ന്ദ്​ കെ​ജ്രി​വാ​ൾ അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​തി​ന്​ ഘ​ട​ക​ങ്ങ​ളാ​യ​ത്. അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യ കെ​ജ്രി​വാ​ളി​ന്, മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യെ​ന്ന പ്ര​തിഛാ​യ​യാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ നൽകുന്നത്.കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഒ​ത്താ​ശ​ചെ​യ്ത​തി​ന്​ പ്ര​ത്യു​പ​കാ​ര​മാ​യി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു വ​ഴി ബി.​ജെ.​പി​ക്കാ​യി കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചു​വെ​ന്ന കു​റ്റം മോ​ദി​സ​ർ​ക്കാ​ർ നേ​രി​ടു​ന്നു​വെ​ന്ന​ത്​ മ​റു​പു​റം.

എന്നാൽ  മു​ൻ​കാ​ല​ങ്ങ​ളി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യോ​ട്​ ഡ​ൽ​ഹിയിലെ ജനങ്ങൾക്കുണ്ടായിരുന്ന പിന്തുണ​ അ​തേ​പ​ടി ആ​വാ​ഹി​ക്കാ​ൻ കെ​ജ്രി​വാ​ൾ അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ട സാഹചര്യത്തിൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യ്ക്ക് കഴിയാത്തത് ബി.​ജെ.​പി​യ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.അതിനാൽ എഎപി വീ​ഴാ​തി​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക്കൊ​പ്പം​നി​ന്ന്​ കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​ര​ണ​ത്തി​ൻറെ പാ​ല​മി​ടാ​ൻ കെ​ജ്രി​വാ​ൾ ശ്ര​ദ്ധി​ച്ച​തി​ൻറെ തെ​ളി​വാ​ണ്​ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ്​-​എഎപി​ സീ​റ്റ്​ പ​ങ്കി​ട​ൽ. എ​ന്നാ​ൽ, ഇ​നി​യും ഡ​ൽ​ഹി​യി​ൽ ശൗ​ര്യം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത കോ​ൺ​ഗ്ര​സി​ന്​ കെ​ജ്രി​വാ​ളി​ൻറെ അ​സാ​ന്നി​ധ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​ള​ത്തി​ൽ ബി.​ജെ.​പി​യെ നേ​രി​ടാ​ൻ  പ്രയാസപ്പെടേണ്ടിവരും.

ആം ​ആ​ദ്​​മി പാ​ർ​ട്ടി​യാ​ക​ട്ടെ കെ​ജ്രി​വാ​ൾ, മ​നീ​ഷ്​ സി​സോ​ദി​യ തു​ട​ങ്ങി മു​ൻ​നി​ര​യി​ലെ നാ​ലു നേ​താ​ക്ക​ളി​ല്ലാ​ത്ത വി​ഷ​മ​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ത്​ സാ​ര​മാ​യി ബാ​ധി​ക്കാ​തെ നോ​ക്കാ​ൻ ധ​ന​മ​ന്ത്രി അ​തി​ഷി അ​ട​ക്കം മ​റ്റു നേ​താ​ക്ക​ൾ​ക്ക്​ ക​ഴി​യു​മോ എ​ന്ന്​ ക​ണ്ട​റി​യ​ണം. പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വം കെ​ജ്രി​വാ​ൾ ആ​ർ​ക്കു കൈ​മാ​റും, സം​ഘ​ടി​ത​മാ​യ പ്ര​വ​ർ​ത്ത​നം എ​ത്ര​ത്തോ​ളം സാ​ധ്യ​മാ​കും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ചു​റു​ചു​റു​ക്കി​ൻറെ ച​രി​ത്ര​മു​ള്ള എഎപിയ്ക്ക് മു​ന്നി​ലു​ണ്ട്.

 

BJP ed aap arvind kejriwal Delhi Liquor Policy Scam Case LOKSABHA ELECTIONS 2024