ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കലാവധി വ്യാഴാവ്ച അവസാനിക്കും.ഉച്ചയോടു കൂടി ഇ ഡി അരവിന്ദ് കെജ്‍രിവാളിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.അരവിന്ദ് കെജ്‍രിവാളിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇഡി നൽകുമെന്നാണ് വിവരം.അതെസമയം ബുധനാഴ്ച പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്ന് കെജ്‍രിവാളിന്റെ ഭാര്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.മാത്രമല്ല കെജ്രിവാളിന്റെ അഭിഭാഷകരും കോടതിയെ ഇക്കാര്യ അറിയിച്ചിട്ടുണ്ട്.
അതെസമയം കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള ഹർജിയും ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസവും ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡി ക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിനാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്.
ഇ ഡിയുടെ അറസ്റ്റിനെയും നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്റെ ഹർജിയിലാണ് അനുയായികളെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്. കെജ്‍രിവാളിന്റെ വാദങ്ങളിൽ ഇ ഡിക്ക് മറുപടി നൽകാനുളള സമയവും കോടതി നൽകി. ഏപ്രിൽ രണ്ടിന് മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. ഹർജി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.