മദ്യനയ കേസ്: ബിആർഎസ് നേതാവ് കെ കവിതയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി ( ബിആർഎസ്) നേതാവ് കെ കവിതയെ 14 ദിവസംജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി.ഏപ്രിൽ 9 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി.കവിതയെ  തിഹാർ ജയിലിലേക്ക് മാറ്റാനാണ് സാധ്യത

author-image
Greeshma Rakesh
New Update
liquor policy case

k kavitha

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡൽഹി:  ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി ( ബിആർഎസ്) നേതാവ് കെ കവിതയെ 14 ദിവസംജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി.ഏപ്രിൽ 9 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി.കവിതയെ  തിഹാർ ജയിലിലേക്ക് മാറ്റാനാണ് സാധ്യത.കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിതയെ മാർച്ച് 15 നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്ക് കവിതയെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതിയുടെ പുതിയ നടപടി. ബിആർഎസ് നേതാവിന് അമ്മയെന്ന നിലയിൽ കടമകൾ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ കവിതയുടെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടിയിരുന്നു.എന്നാൽ ഇടക്കാല ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമയം തേടി. കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണക്കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

നിലവിൽ റദ്ദാക്കിയിരിക്കുന്ന ഡൽഹി സർക്കാരിൻ്റെ മദ്യ ലൈസൻസിന് പകരമായി എഎപിക്ക് 100 കോടി രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിലെ പ്രധാന അംഗമാണ് കവിതയെന്നാണ് ഇഡിയുടെ ആരോപണം. ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എഎപി ഈ പണം ഉപയോഗിച്ചതായും ഇഡി ആരോപണമുണ്ട്.

 

 

 

 

Delhi High Court Delhi Liquor Policy Case Enforcement directrorate K Kavitha BRS