delhi liquor policy case sc to consider interim bail for arvind kejriwal today
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മാർച്ച് 21 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുകയാണ് കെജ്രിവാൾ.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ച് നടപടികൾ ആരംഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാനുള്ള സാധ്യതയെക്കുറിച്ച് മെയ് 3-ന് സുപ്രീം കോടതി സൂചന നൽകിയിരുന്നു.മെയ് 25 ന് നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പ് എഎപി നേതാവിനുള്ള ഇടക്കാല ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ (ഇഡി) വാദം കേൾക്കാൻ കോടതി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ഇഡിയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, കെജ്‌രിവാളിൻ്റെ ജാമ്യത്തിനെതിരെ കഴിഞ്ഞ തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.എന്നാൽ കെജ്‌രിവാളിൻ്റെ നിലവിലെ നിയമപരമായ പ്രതിസന്ധി കണക്കിലെടുത്ത്, പ്രത്യേകിച്ച് ഔദ്യോഗിക രേഖകളിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ചുമതലകളെക്കുറിച്ച് ബെഞ്ച് ചോദ്യച്ചിരുന്നു.ഇതെല്ലാം വിശദമായി പരിശോധിച്ച ശേഷമാകും ജാമ്യവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ അന്തിമ തീരുമാനം.