ഡൽഹി മദ്യനയ അഴിമതിക്കേസ്: ജാമ്യം തേടി കെജ്‍രിവാൾ വിചാരണക്കോടതിയിൽ,ഹർജി ഇന്ന് പരി​ഗണിക്കും

ഇടക്കാല ജാമ്യം ഏഴ് ദിവസത്തേയ്ക്ക് കൂടി നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കെജ്‍രിവാൾ ജാമ്യം തേടി കീഴ്കോടതിയെ സമീപിച്ചത്.

author-image
Greeshma Rakesh
Updated On
New Update
fr

delhi liquor policy scam case arvind kejriwal in trial court to seek bail

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം തേടി വിചാരണക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഹർജി ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി പരിഗണിക്കും. ഇടക്കാല ജാമ്യം ഏഴ് ദിവസത്തേയ്ക്ക് കൂടി നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കെജ്‍രിവാൾ ജാമ്യം തേടി കീഴ്കോടതിയെ സമീപിച്ചത്.

മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ദിവസം കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജിയിൽ വാദം കേൾക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

 ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണമെന്നും കോടതി നിർദേശിച്ചിരുന്നു.അതെസമയം ഇക്കാര്യത്തിൽ വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‍രിവാൾ വിചാരണക്കോടതിയിൽ ഹർജി നൽകിയത്.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ തനിക്ക് പിഇടി -സിടി സ്‌കാൻ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജുൺ ഒന്നു വരെ ഇടക്കാലം ജാമ്യം ലഭിച്ച കെജ്‌രിവാളിന് ജൂൺ രണ്ടിന് തീഹാർ ജയിലിലേക്ക് മടങ്ങണം. മാക്‌സ് ആശുപത്രിയിലെ മെഡിക്കൽ സംഘം ഇതിനകം പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. തുടർ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

 

arvind kejriwal Delhi Liquor Policy Case bail Delhi Court