ഡല്‍ഹിയില്‍ 262 കോടിയുടെ മെത്താംഫെറ്റാമൈന്‍ പിടികൂടി

328 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത് എന്ന് എന്‍സിബി വ്യക്തമാക്കി. സംഭവത്തില്‍ രണ്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ ഓപ്പറേറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ സംഘവും പ്രവര്‍ത്തിച്ചിരുന്നത്.

author-image
Biju
New Update
para

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ 262 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ഒരു നിര്‍ണായക ഓപ്പറേഷനിലൂടെയാണ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. ഒരു ഒരു ഫാം ഹൗസില്‍ നിന്നുമാണ് അന്താരാഷ്ട്ര വിപണിയില്‍ 262 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.

328 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത് എന്ന് എന്‍സിബി വ്യക്തമാക്കി. സംഭവത്തില്‍ രണ്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ ഓപ്പറേറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് മുഴുവന്‍ സംഘവും പ്രവര്‍ത്തിച്ചിരുന്നത്. വന്‍ മയക്കുമരുന്ന് വേട്ട നടത്തിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെയും (എന്‍സിബി) ഡല്‍ഹി പൊലീസിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.

സിന്തറ്റിക് മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചുള്ള എന്‍സിബിയുടെ ഓപ്പറേഷന്‍ ക്രിസ്റ്റല്‍ ഫോര്‍ട്രസ് എന്ന പേരിലുള്ള റെയ്ഡുകളിലൂടെ ആണ് 328 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടിയത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലുമായി സഹകരിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡല്‍ഹിയിലെ ഛത്തര്‍പൂരിലെ ഒരു ഫാം ഹൗസില്‍ നടത്തിയ തിരച്ചിലിലാണ് മെത്താംഫെറ്റാമൈന്‍ പിടികൂടിയത്.