ഡൽഹിയിലെ ഡോക്ടറുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണു മരിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് അറസ്റ്റിലായത്.

author-image
anumol ps
New Update
crime m

പ്രതീകാത്മക ചിത്രം


ന്യൂഡൽഹി:  സൗത്ത് ഡൽഹിയിൽ കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണു മരിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോർട്ട്. കൂട്ടുപ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജാഫ്രബാദിൽനിന്നാണ് ഇയാൾ തോക്ക് സംഘടിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നു പൊലീസ് പറഞ്ഞു. കാലിലെ മുറിവു വച്ചുകെട്ടാനെത്തിയപ്പോഴാണ് വെടിവച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. യുവാക്കളെ കണ്ടെത്താൻ 6 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.

കാലിലെ മുറിവ് വച്ചുകെട്ടാൻ പുലർച്ചെ ഒരുമണിയോടെയാണ് 2 യുവാക്കൾ ആശുപത്രിയിലെത്തിയത്. മുറിവു കെട്ടിയ ശേഷം ഇവർ ഡോക്ടറുടെ മുറിയിലേക്കു പോയി. അൽപസമയത്തിനകം വെടിയൊച്ച കേട്ടെന്നു നഴ്സിങ് ഹോം ജീവനക്കാരായ ഗജാല പർവീണും മുഹമ്മദ് കാമിലും പറഞ്ഞു. ഇവർ ഓടിയെത്തുമ്പോൾ തലയ്ക്കു വെടിയേറ്റ് രക്തത്തിൽ കുളിച്ച് കസേരയിലിരിക്കുന്ന ഡോക്ടറെയാണു കണ്ടത്.

delhi murder case