delhi nursing student found dead in locked room
ന്യൂഡൽഹി: ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. പൂട്ടിയിട്ട മുറിയ്‌ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വാതിൽപൊളിച്ച് അകത്ത് കടന്ന പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.
പെൺകുട്ടിയുടെ കയ്യിൽ ഡ്രിപ്പ് ഇട്ടിരുന്നു. കൂടാതെ രണ്ട് ഡ്രിപ്പുകൾ സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയിൽ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.
പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തേയും മരണവിവരം അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പൊലീസ് പെൺകുട്ടിയുടെ മുറിയിൽ നിന്നും ഫോൺ അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തു. ഇവ വിശദമായി പരിശോധിക്കുമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.