മഹുവാ മൊയ്ത്ര
ന്യൂഡല്‍ഹി : അപകീര്‍ത്തി പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദുരന്തത്തില്‍പ്പെട്ട സ്തീകളെ കാണാനെത്തിയ രേഖാ ശര്‍മ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്തീകളിലൊരാള്‍ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി അവര്‍ തന്റെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണ് എന്ന മഹുവയുടെ മറുപടിയാണ് നടപടികളിലേക്ക് നയിച്ചത്.
വനിത കമ്മീഷന്‍ കഴിഞ്ഞ ദിവസം മഹുവയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. വനിതാ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പാണ് മഹുവയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ലോക്‌സഭ സ്പീക്കര്‍ക്കും കമ്മീഷന്‍ ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു.