ഡല്‍ഹി മലിനീകരണം; ചീഫ് സെക്രട്ടറിമാരോട് ഹാജരാകാന്‍ സുപ്രീംകോടതി

യു പി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പകുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു.

author-image
Prana
New Update
INDIA

ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കുന്നതില്‍ ഫലപ്രദമായ നടപിടകള്‍ സ്വീകരിക്കാത്ത നാലു സംസ്ഥാനങ്ങളിലെയും ഡല്‍ഹിയിലെയും ചീഫ് സെക്രട്ടറിമാര്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
യു പി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പകുതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. മലിനീകരണം കുറയ്ക്കുന്നതിനായാണ് അടിയന്തര നടപടി സ്വീകരിച്ചത്.
ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക 500നും മുകളിലാണ്. മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
മലിനീകരണത്തോത് കൂടിയത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഓണ്‍ലൈനാക്കിയിരുന്നു. സുപ്രീം കോടതി ഇടപെട്ടതോടെയാണ് 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളാക്കിയത്.

 

delhi pollution chief secretary delhi chief secretary Supreme Court