ഡല്‍ഹിയില്‍ കനത്ത മഴ

ദില്ലി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Athira Kalarikkal
New Update
delhi rain

Representational Image

തണുപ്പിനും വായൂമലിനീകരണത്തിനുമൊപ്പം ഡല്‍ഹിയില്‍ കനത്ത മഴയും.  101 വര്‍ഷത്തിനിടെ ഡിസംബര്‍ മാസത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ മഴ പെയ്തത് കഴിഞ്ഞ ദിവസമാണ്. ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 41.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ഡിസംബറില്‍ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ, 1923 ഡിസംബര്‍ 3നാണ് ഇതിന് മുന്‍പുണ്ടായത്. 75.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഡല്‍ഹിയിലെ സമീപ പ്രദേശങ്ങളിലും ഇന്നലെ മഴ പെയ്തു. താപനില കുത്തനെ 13 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. 

ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

 മഴയ്ക്കിടെ വായു ഗുണനിലവാരത്തില്‍ കുറച്ച് പുരോഗതിയുണ്ട്, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 179 ആണ് രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. ആര്‍കെ പുരത്തെ സെക്ടര്‍-9 ലെ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു.

 ഡല്‍ഹിയിലുള്‍പ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഹിമാചല്‍ പ്രദേശില്‍ ശീതക്കാറ്റ് വീശാനും സാധ്യതയുണ്ട്.

rain delhi