ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ജാമ്യം

നാലര വര്‍ഷമായി താന്‍ ജയിലില്‍ തുടരുകയാണെന്നും കേസില്‍ തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷം തടവ് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ജാമ്യാപേക്ഷ നല്‍കിയത്.

author-image
Rajesh T L
New Update
delhi high court

Delhi riot case

Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഗൂഡാലോചനക്കേസില്‍ പ്രതിയായതിനാല്‍ ഷര്‍ജീല്‍ ഇമാമിന് പുറത്തിറങ്ങാനാകില്ല. ഡല്‍ഹി കലാപത്തിനിടെ ഡല്‍ഹിയിലെ ജാമിയ ഏരിയയിലും അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും ഷര്‍ജീല്‍ നടത്തിയ സിഎഎ വിരുദ്ധ പ്രസംഗങ്ങളിലാണ് കേസെടുത്തത്. ജാമ്യം നല്‍കാത്ത കീഴ്‌ക്കോടതി വിധിക്കെതിരെ ഷര്‍ജീല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാലര വര്‍ഷമായി താന്‍ ജയിലില്‍ തുടരുകയാണെന്നും കേസില്‍ തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷം തടവ് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ജാമ്യാപേക്ഷ നല്‍കിയത്. പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടും വിചാരണ കോടതി ജാമ്യം നിഷേധിച്ചെന്ന് ഷര്‍ജീലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

Delhi riot case