നിയമ ബിരുദ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള ഡൽഹി സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും അധ്യാപകരും രംഗത്ത്. മനുസ്മൃതി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ഡൽഹി വിസിക്ക് കത്തയച്ചു. സംഭവം വിവാദമായതോടെ പാഠഭാഗത്തിൽ മനുസ്മൃതി ഉൾപ്പെടുത്തില്ലെന്നും കോഴ്‌സ് കമ്മറ്റി ഫാക്കൽറ്റിയുടെ നിർദേശം തള്ളിയെന്ന വിശദീകരണവുമായി ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ് രംഗത്തുവന്നു.
മനുസ്മൃതി ആധാരമായുള്ള രണ്ട് പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പടുത്തി ആഗസ്റ്റിൽ ആരംഭിക്കുന്ന അക്കാദിക വർഷം മുതൽ നടപ്പിലാക്കാനായിരുന്നു നീക്കം. ജിഎൻ ഝാ തയാറാക്കിയ മനുസ്മൃതി, ടി. കൃഷ്ണസ്വാമി അയ്യരുടെ ‘സ്മൃതിചന്ദ്രിക: മനുസ്മൃതി വ്യാഖ്യാനം’ എന്നിവയാണ് എൽഎൽബി സിലബസിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ജൂൺ 24നു ചേർന്ന നിയമവകുപ്പ് അധ്യാപകരുടെ യോഗത്തിൽ തീരുമാനിച്ചത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും എതിർക്കുകയും കടുത്ത ജാതി മത വിവേചനങ്ങൾ വർണിക്കുകയും ചെയ്യുന്ന മനുസ്മൃതി പാഠപുസ്തകത്തിൽറെ ഭാഗമാക്കുന്നത് പ്തിഷേധാർഹമാണെന്നും ഒരു ആധുനിക സമൂഹത്തിൽ, മനുസ്മൃതിയുടെ കുറിപ്പടികൾക്ക് സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് വൈസ് ചാൻസലർക്ക് കത്തയച്ചു.
എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഇതിനെതിരെ രംഗത്തു വന്നു. സംഭവം വിവാദമായതോടെ പാഠഭാഗത്തിൽ മനുസ്മൃതി ഉൾപ്പെടുത്തില്ലെന്നും കോഴ്‌സ് കമ്മറ്റി ഫാക്കൽറ്റിയുടെ നിർദേശം തള്ളിയെന്ന പ്രതികരണവുമായി ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ യോഗേഷ് സിങ് രംഗത്തുവന്നു. രാജ്യത്തെ പാഠ്യപദ്ധതിയെപ്പോലും കാവികൽക്കരിക്കാനുള്ള സംഘവരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്ന വിമർശനം ശക്തമാകുകാണ്.