ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; എബിവിപിക്ക് തിരിച്ചടി

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ്‌യുഐ പിടിച്ചെടുത്തു. ജോയന്റ് സെക്രട്ടറി സ്ഥാനവും എന്‍എസ്‌യുഐവിനാണ്. അതേ സമയം എബിവിപി വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ പോസ്റ്റുകളില്‍ വിജയിച്ചു.

author-image
Prana
New Update
delhi uni

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ്‌യുഐ പിടിച്ചെടുത്തു. ജോയന്റ് സെക്രട്ടറി സ്ഥാനവും എന്‍എസ്‌യുഐവിനാണ്. അതേ സമയം എബിവിപി വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ പോസ്റ്റുകളില്‍ വിജയിച്ചു.
എന്‍എസ്‌യുഐയുടെ റൗണക് ശാസ്ത്രിയാണ് പ്രസിഡന്റ്. ലോകേഷ് ചൗധരി ജോയിന്റ് സെക്രട്ടറി. എബിവിപിയുടെ ഭാനു പ്രതാപ് ആണ് വൈസ് പ്രസിഡന്റ്. മിത്രവിന്ദ കരണ്‍വാള്‍ സെക്രട്ടറിയും.
കോടതി വിധി മൂലം നിര്‍ത്തിവെച്ചിരുന്ന ഫലപ്രഖ്യാപനം ഇന്നാണുണ്ടായത്. വോട്ടെടുപ്പ് നടന്ന് രണ്ട് മാസത്തോളമായി വോട്ടെണ്ണല്‍ നടന്നിരുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നടപടികളെല്ലാം സ്‌റ്റേ ചെയ്തിരുന്നു. പാര്‍ട്ടികളുടെ പ്രചാരണസാമഗ്രികള്‍ ക്യാംപസ് പരിസരത്തുനിന്നും നീക്കണം എന്നാവശ്യപ്പെട്ട് കോടതി ഉത്തരവും നല്‍കിയിരുന്നു.

election abvp delhi university