/kalakaumudi/media/media_files/2026/01/30/namo-2026-01-30-13-26-12.jpg)
ന്യൂഡൽഹി: ഡൽഹിയെ അയൽ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചു രൂപകൽപ്പന ചെയ്ത വേഗ റെയിൽപാതയാണ് റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം അഥവ ആർആർടിഎസ്.
കേന്ദ്ര സർക്കാരും ഡൽഹി ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാരുകളും ചേർന്നുള്ള നാഷനൽ ക്യാപിറ്റൽ റീജൻ ട്രാൻസ്‌പോർട്ട് കോർപറേഷനാണ് നടത്തിപ്പു ചുമതല.
നമോ ഭാരത് എന്ന ബ്രാൻഡിൽ സർവീസ് നടത്തുന്നു. നിലവിൽ ഡൽഹിയിലെ ന്യൂ അശോക് നഗർ മുതൽ യുപിയിലെ മീററ്റ് സൗത്ത് വരെയാണ് സർവീസ് 51.5 കിലോമീറ്റർ ദൂരം 42 മിനിറ്റ് കൊണ്ട് എത്താം.
ഒരു ഭൂഗർഭ സ്‌റ്റേഷനും 9 എലിവേറ്റഡ് സ്‌റ്റേഷനും ഉൾപ്പെടെ 10 സ്‌റ്റേഷനുകളുടെ യാത്ര നിരക്ക് 30 മുതൽ 150 രൂപവരെയാണ്.
ആകെ ചെലവ് 30,274 കോടി രൂപയാണ്. 6 കോച്ചുകൾ വീതമുള്ള 30 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
അതിൽ ഒരു മണിക്കൂർ യാത്ര ആയതുകൊണ്ട് ശുചിമുറിയും പാൻട്രിയുമില്ല. ഡൽഹിയെ സമീപ സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് ഭാവിയിൽ 7 ആർആർടിഎസ് കൂടി വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
