rahul gandhi
ന്യൂഡൽഹി: 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം;
'രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ്. അത് ആവിഷ്കാരത്തിൻ്റെ ശക്തിയാണ്. സത്യം സംസാരിക്കാനുള്ള കഴിവാണ്. സ്വപ്നങ്ങൾ നിറവേറ്റാനുള്ള പ്രതീക്ഷയാണ്.'
सभी देशवासियों को स्वतंत्रता दिवस की शुभकामनाएं।
— Rahul Gandhi (@RahulGandhi) August 15, 2024
हमारे लिए स्वतंत्रता सिर्फ एक शब्द नहीं - संवैधानिक और लोकतांत्रिक मूल्यों में पिरोया हुआ हमारा सबसे बड़ा सुरक्षा कवच है।
यह शक्ति है अभिव्यक्ति की, क्षमता है सच बोलने की और उम्मीद है सपनों को पूरा करने की।
जय हिंद। 🇮🇳 pic.twitter.com/foLmlSyJDk