ന്യൂഡല്‍ഹി: ശിശുപരിപാലനത്തിന് അവധി നിഷേധിച്ചതിനെതിരേ ഝാര്‍ഖണ്ഡില്‍ നിന്നുള്ള അഡീഷണല്‍ ജില്ലാ വനിതാ ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ പരിശോധിച്ച ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.ഒരു കുട്ടിയുടെ അമ്മയായ തനിക്ക് അവധി നിഷേധിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ഥലമാറ്റം കിട്ടിയപ്പോഴാണ് ജഡ്ജി കുട്ടിയെ നോക്കുന്നതിനുള്ള അവധിക്ക് അപേക്ഷ നല്‍കിയത്. ജൂണ്‍ 10 മുതല്‍ ഡിസംബര്‍ വരെയുള്ള അവധിക്കായി നല്‍കിയ അപേക്ഷ അനുവദിച്ചില്ല. എന്തുകൊണ്ടാണ് നിരസിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാരി മറുപടി നല്‍കി.തുടര്‍ന്നാണ് കേസ് ഉടന്‍ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചത്.