/kalakaumudi/media/media_files/2025/06/28/cosmetic-surgery-2025-06-28-16-17-06.png)
ന്യൂഡല്‍ഹി : സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഡെന്റ്‌റല്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയില്ലെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ആവര്‍ത്തിച്ചു. സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍, മുടിവച്ചുപിടിപ്പിക്കല്‍ തുടങ്ങിയവ യോഗ്യതയില്ലാത്തവര്‍ ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതായി ഒട്ടേറെ പരാതികളുണ്ടായിരുന്നു. ഇവ പരിഗണിച്ചാണ് നിര്‍ദേശം. എന്‍എംസിയുടെ നിര്‍ദേശം വന്നതിനു പിന്നാലെ തെലങ്കാന മെഡിക്കല്‍ കൗണ്‍സില്‍ (ടിജിഎംസി) പൊതു അറിയിപ്പ് പുറത്തിറക്കി. പ്ലാസ്റ്റിക് സര്‍ജറിയില്‍ എംസിഎച്ച്/ഡിഎന്‍ബി അല്ലെങ്കില്‍ ഡെര്‍മറ്റോളജി സര്‍ജറിയില്‍ പ്രത്യേക പരിശീലനം ലഭിച്ച എംഡി/ഡിഎന്‍ബി യോഗ്യതയുള്ളവര്‍ മാത്രമേ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാവൂ എന്നാണ് നിര്‍ദേശം.