അപകീർത്തി പരാമർശം: നടി കസ്തൂരിക്ക് എതിരെ 2 കേസ് കൂടി

ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ എഗ്‌മൂർ പൊലീസ് നേരത്തേ കേസ് എടുത്തിരുന്നു.

author-image
Vishnupriya
New Update
ar

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ എഗ്‌മൂർ പൊലീസ് നേരത്തേ കേസ് എടുത്തിരുന്നു.

തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ 4 വകുപ്പുകളിലാണ് കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയിൽ കേസെടുത്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.

 

 

 

actress kasthoori