ദേവഗൗഡയുടെ മകള്‍ രാഷ്ട്രീയത്തിലേക്ക്

ശനിയാഴ്ച ജെ ഡി എസ് സംസ്ഥാന സമിതി ചേര്‍ന്ന് അനസൂയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും.അനസൂയ മത്സരിക്കാന്‍ ഇറങ്ങിയാല്‍ ദേവഗൗഡ കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പത്താമത്തെ അംഗമാകും ഇവര്‍

author-image
Prana
New Update
CN-Manjunath
Listen to this article
0.75x 1x 1.5x
00:00 / 00:00

കര്‍ണാടകയില്‍ ദേവഗൗഡ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി രാഷ്ട്രീയത്തിലേക്ക്. കുമാരസ്വാമി എം പിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണു സൂചന.ബംഗളുരു റൂറല്‍ മണ്ഡലത്തില്‍ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിനെ അനസൂയയുടെ ഭര്‍ത്താവ് ഡോ. മഞ്ജുനാഥ തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച ജെ ഡി എസ് സംസ്ഥാന സമിതി ചേര്‍ന്ന് അനസൂയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും.അനസൂയ മത്സരിക്കാന്‍ ഇറങ്ങിയാല്‍ ദേവഗൗഡ കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പത്താമത്തെ അംഗമാകും ഇവര്‍. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എം എല്‍ സി പുട്ടണ്ണയെയും കുസുമ ഹനുമന്തരായപ്പയെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇരുവരും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ്.