ഇൻഡിഗോ ഓഫീസിൽ മേൽനോട്ടത്തിന് ഡിജിസിഎ ഉദ്യോഗസ്ഥരെ നിയമിക്കുന്നു

പുതുക്കിയ സമയക്രമം ഇൻഡിഗോ ഇന്നലെ ഡിജിസിഎയ്ക്ക് കൈമാറി. ഇൻഡിഗോയുടെ ശീതകാല ഷെഡ്യൂളിൽ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഡിജിസിഎ ഉത്തരവിട്ടിരുന്നു സ്‌പൈസ്‌ജെറ്റ് പ്രതിദിനം 100 അധിക സർവീസുകൾ ആരംഭിക്കമെന്ന് അറിയിച്ചിട്ടുണ്ട്.

author-image
Devina
New Update
indigo

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ ഗുരുഗ്രാമിലെ കോർപറേറ്റ് ഓഫീസിൽ മേൽനോട്ടത്തിനായി വ്യോമയാന ഡയറക്ടറേറ്റ്ജനറൽ 4 ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരം കാണാൻ എട്ടംഗ മേൽനോട്ട സമിതിയാണ് ഡിജിസിഎ രൂപീകരിച്ചിരിക്കുന്നത്.

 ഇതിൽ 2 പേർ ഇൻഡിഗോ ഓഫീസിൽ നിന്നായിരിക്കും പ്രവർത്തിക്കുക.

എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇൻഡിഗോ ഓഫീസിൽ നിയോഗിച്ചിട്ടുണ്ട്.


പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോർട്ടും വിവരങ്ങളും നൽകാനായി ഇന്ന് വൈകുന്നേരം ഇൻഡിഗോ സിഇഒ പീറ്റർ ആൽബേഴ്‌സിനോട് വീണ്ടും നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്.


പൈലറ്റുമാരുടെ എണ്ണം ജോലി സമയം അവധികൾ, പ്രതിസന്ധി ബാധിക്കപ്പെട്ട സെക്ടറുകൾ കാൻസലേഷനുകൾ ഓൺടൈം പെർഫോമൻസ് യാത്രക്കാർക്കുള്ള നഷ്ടപരിഹാരം ബാഗേജ് റിട്ടേൺ തുടങ്ങിയ കാര്യങ്ങൾ ഈ ഉദ്യോഗസ്ഥർ ഓരോ ദിവസവും നിരീക്ഷിക്കും.

പുതുക്കിയ സമയക്രമം ഇൻഡിഗോ ഇന്നലെ ഡിജിസിഎയ്ക്ക് കൈമാറി.
ഇൻഡിഗോയുടെ ശീതകാല ഷെഡ്യൂളിൽ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഡിജിസിഎ ഉത്തരവിട്ടിരുന്നു സ്‌പൈസ്‌ജെറ്റ് പ്രതിദിനം 100 അധിക സർവീസുകൾ ആരംഭിക്കമെന്ന് അറിയിച്ചിട്ടുണ്ട്.

 എയർ ഇന്ത്യ പ്രതിദിനം 60 മുതൽ 70 സർവീസുകൾ അധികമായി ആരംഭിക്കാൻ അനുമതി തേടിയിട്ടുണ്ട്.

 ആകാശ എയർവരും മാസങ്ങളിൽ 6 വിമാനങ്ങൾ കൂടി സർവീസിനു കൊണ്ടുവരുന്നുണ്ട്.

ഒരു പുതിയ വിമാനം ഇന്നലെയെത്തി. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സർവീസുകളും മുംബൈ ഹൈദരാബാദ് സർവീസുകളും ഇന്നലെ ഇൻഡിഗോ റദ്ദാക്കി.


പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിൽ ഡൽഹി ഹൈക്കോടതിയുടെ വിമർശനം.


ലക്ഷക്കണക്കിനു യാത്രക്കാർ കുടുങ്ങിക്കിടക്കുകയും മറ്റു വിമാനക്കമ്പനികൾ വൻനിരക്കുകൾ ഈടാക്കുകയും ചെയ്ത സാഹചര്യം എന്തുകൊണ്ടാണ് ഇത്രയും രൂക്ഷമാകാൻ അനുവദിച്ചതെന്നു ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ ജസ്റ്റിസ് തുഷാർ റാവു ഗഡേല എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ഇൻഡിഗോ പ്രതിസന്ധി വിഷയത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഖിൽ റാണ എന്നയാൾ നൽകിയ പൊതു താൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

യാത്രക്കാർക്കുള്ള നഷ്ടപരിഹാരംനൽകുന്നതിനുള്ള വ്യവസ്ഥകൾ ഇൻഡിഗോ കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി അടുത്തമാസം 22 ലേക്ക് മാറ്റി