വിമാനടിക്കറ്റ് ബുക്കിങ്ങിൽ മാറ്റത്തിനൊരുങ്ങി ഡിജിസിഎ ; ടിക്കറ്റ് ബുക്ക് ചെയ്തു 48 മണിക്കൂറിനുള്ളിൽ തന്നെ സൗജന്യമായി റദ്ദാക്കുന്നതിനുള്ള നിയമം വരുന്നു

.ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം എന്തെങ്കിലും സാഹചര്യത്താൽ ടിക്കറ്റ് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാൽ പണം നഷ്ടപ്പെടുകയോ മറ്റു അസൗകര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുമോ എന്ന യാത്രക്കാരുടെ ആശങ്കകൾക്കാണ് ഇതോടുകൂടി വിരാമമാകുന്നത് .

author-image
Devina
New Update
flight ticket

ദില്ലി: ഇന്ത്യൻ വിമാനയാത്രക്കാർക്ക് ആശ്വാസമാകുന്ന തരത്തിലുള്ള  നിയമ നിർമ്മാണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ)  ഒരുങ്ങുന്നു .

വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം വലിയ രീതിയിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് ഡി ജി സി എ .

ടിക്കറ്റ്ബുക്ക് ചെയ്തതിനുശേഷം  48 മണിക്കൂറിനകം സൗജന്യമായി ടിക്കറ്റ് റദ്ദാക്കുന്നതിനോ മാറ്റം  വരുത്തുന്നതിനോ  കഴിയുന്ന തരത്തിലുള്ള നിയമനിർമാണത്തിന് ആണ് ഡി ജി സി എ തയ്യാറാവുന്നത് .

റദ്ദാക്കിയ ടിക്കറ്റുകൾക്ക് വേ​ഗം തന്നെ  പണം തിരിച്ചു നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും .

ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  പുതിയ നിയമത്തിന്റെ കരട് തയ്യാറായി എന്നതാണ് ലഭിക്കുന്ന വിവരം .

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡി ജി സി എ  വരുന്ന  ദിവസങ്ങളിൽ പുറത്തുവിടും.

ഇത്തരം മാറ്റങ്ങൾ വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസകരമായ ഒരു കാര്യം തന്നെയാണ് .

ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം എന്തെങ്കിലും സാഹചര്യത്താൽ ടിക്കറ്റ് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാൽ പണം നഷ്ടപ്പെടുകയോ മറ്റു അസൗകര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുമോ എന്ന യാത്രക്കാരുടെ ആശങ്കകൾക്കാണ് ഇതോടുകൂടി വിരാമമാകുന്നത് .