ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ല്‍ ആയിരുന്നു ധനുഷും ഐശ്വര്യും വേര്‍പിരിയുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.

author-image
Prana
New Update
dhanush aishwarya

നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ല്‍ ആയിരുന്നു ധനുഷും ഐശ്വര്യും വേര്‍പിരിയുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.
മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഹീയറിംഗ് ദിനത്തില്‍ ഇവര്‍ കോടതിയില്‍ ഹാജരായി. നവംബര്‍ 21ന് ആയിരുന്നു ഇത്. ഒന്നിച്ച് ജീവിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചു. പിന്നാലെ ഇന്ന് വിധി പറയുമെന്നും ചെന്നൈ കുടുംബ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. 
2022ല്‍ ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഇങ്ങനെ 'സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും  ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണം'. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്ര എന്നാണ് മക്കളുടെ പേരുകള്‍.

divorce Dhanush aishwarya rajinikanth