/kalakaumudi/media/media_files/2025/07/30/dharma-search-2025-07-30-10-50-42.jpg)
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ നിരവധിപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്താനാണ് തീരുമാനം. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക. എന്നാല്‍ ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തല്‍.പുട്ടൂര്‍ റവന്യു അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ്‌ഐടി ഓഫീസിലെത്തിയിട്ടുണ്ട്. ഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തുകയാണ്. തൊട്ടടുത്ത ഇടങ്ങളിലെ തഹസില്‍ദാര്‍മാരെ അടക്കം വിളിച്ചുവരുത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയാണ്. ഇന്നലെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.