/kalakaumudi/media/media_files/2025/08/01/borns-2025-08-01-09-58-20.jpg)
ഡല്‍ഹി : ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല് , ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥികളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ശേഖരിച്ച അസ്ഥി ഭാഗങ്ങള്‍ ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് അയക്കും.
മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകള്‍ തുടരും. ധര്‍മസ്ഥലയിലെ ആറ് പോയന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്റില്‍ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നല നടന്ന പരിശോധനയിലാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങള്‍ കിട്ടിയത്.