ഗെയിമിങ് സെന്ററിലെ തീപിടിത്തം; കമ്പനി സഹഉടമ അറസ്റ്റില്‍

കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തീപിടിത്തത്തില്‍ സ്ഥാപനത്തിന്റെ രേഖകള്‍ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം.

author-image
anumol ps
Updated On
New Update
ff

പ്രതി ധവാല്‍ തക്കര്‍, തീപിടിത്തമുണ്ടായ ഗെയിമിങ് സെന്റര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 

അഹമ്മദാബാദ് : രാജ്‌കോട്ട് ദുരന്തത്തില്‍ ടിആര്‍.പി ഗെയിമിങ് സെന്റര്‍ സഹഉടമയും മുഖ്യപ്രതിയുമായ ധവാല്‍ തക്കര്‍ പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ രാജസ്ഥാനിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തീപിടിത്തത്തില്‍ സ്ഥാപനത്തിന്റെ രേഖകള്‍ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തില്‍ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. 

അതേസമയം, ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ ഒന്‍പത് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന്  രാത്രിയോടുകൂടി കൂടുതല്‍ ഫലങ്ങള്‍ പുറത്തുവരും. കഴിഞ്ഞ ദിവസം വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആശുപത്രിയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. 27 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്‌കോട്ട് പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവും ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. 

 

gujarat gaming center dhawal takkar