കേന്ദ്രസർക്കാരിന്റെ മുഖ്യ വക്താവായി ധീരേന്ദ്ര കെ ഓജ

ഷെയ്ഫാലി ബി ശരൺ ആയിരുന്നു നേരത്തെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 1നാണ് ഇവരെ ഈ സ്ഥാനത്ത് നിയമിച്ചത്. 

author-image
Anagha Rajeev
New Update
k
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ധീരേന്ദ്ര കെ ഓജയെ കേന്ദ്രസർക്കാരിന്റെ മുഖ്യ വക്താവായി നിയമിച്ചു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ 1990-ബാച്ചിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടറിന്റെ ചുമതല കൂടി വഹിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

ഷെയ്ഫാലി ബി ശരൺ ആയിരുന്നു നേരത്തെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 1നാണ് ഇവരെ ഈ സ്ഥാനത്ത് നിയമിച്ചത്. 

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ(സിബിസി) വകുപ്പിന്റെ ഡയറക്ടർ ജനറൽ ആയും ഓജ മുമ്പ് പ്രവർത്തിച്ചിരുന്നു. പിഐബി ഡയറക്ടർ ജനറൽ വെ.കെ ബവേജയായിരുന്നു സിബിസിയിലെ ഓജയുടെ പിൻഗാമി. കേന്ദ്രസർക്കാരിന്റെ എല്ലാ സ്ഥാപനങ്ങൾക്കുവേണ്ടിയും പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നതും സർക്കാരിന് മാധ്യമ ഇടപെടലുകളിൽ ഉപദേശം നൽകുകയും ചെയ്യുന്ന സമിതിയാണ് സിബിസി.

dheerendra k ooja