/kalakaumudi/media/media_files/uTE7nuFRvYIGZiPROTvz.jpg)
പ്രദര്‍ശനാനുമതി ലഭിക്കാതെ ആംആദ്മി പാര്‍ട്ടി തയ്യാറാക്കിയ 'അണ്‍ബ്രേക്കബിള്‍' എന്ന ഡോക്യുമെന്ററി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടി തയ്യാറാക്കിയതാണ് ഡോക്യുമെന്ററി. അതേസമയം, നിരോധത്തിന് മുന്നേ കാണാമെന്ന തലക്കെട്ടോടെ യുട്യൂബര്‍ ധ്രുവ് റാഠി ഡോക്യുമെന്ററി പുറത്തുവിട്ടു. പിന്നാലെ സത്യം എല്ലാവരും അറിയണമെന്നും ഡോക്യുമെന്ററി കാണുകയും പങ്കുവയ്ക്കുകയും ചെയ്യണമെന്നും കെജ്രിവാള്‍ പ്രതികരിച്ചു. കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ ഡോക്യുമെന്ററിയുടെ ലിങ്ക് എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.മുന്‍ മുഖ്യമന്ത്രി കെജ്രിവാളിന്റേയും മറ്റു നേതാക്കളുടെയും ജയില്‍വാസം പറയുന്നുണ്ട് ഡോക്യുമെന്ററിയില്‍. കഴിഞ്ഞ രണ്ടു ദിവസമായി സ്‌ക്രീനിംഗ് സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ എ എ പി നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി വിദേശത്തുള്ള യൂട്യൂബര്‍ ധ്രുവ് റാഠി സ്വന്തം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇന്ത്യ വിജയകരമായ രാഷ്ട്രീയ സ്റ്റാര്‍ട്ട് അപ്പാണെന്നാണ് 'അണ്‍ബ്രേക്കബിള്‍'വിശേഷിപ്പിക്കുന്നത്. തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടായിട്ടും തകര്‍ക്കാന്‍ സാധിക്കാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പറയാത്ത കഥയാണിതെന്ന് പറഞ്ഞ് തുടങ്ങുന്ന ഡോക്യുമെന്ററി അഴിമഴി വിരുദ്ധ മുദ്രാവാഖ്യമുയര്‍ത്തി ഡല്‍ഹിയില്‍ അധികാരത്തിലേറിയ പാര്‍ട്ടിയെ ബി.ജെ.പി എങ്ങനെയാണ് ഉന്മൂലനം ചെയ്യാന്‍ പരിശ്രമിച്ച് തോറ്റ് പോയതെന്നും പറയുന്നു. ജനങ്ങളേക്കാള്‍ വലിയ കോടതിയില്ലെന്ന് താന്‍ മനസിലാക്കി. അതിനാലാണ് ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് കെജ്രിവാള്‍ പറയുന്നിടത്താണ് അണ്‍ബ്രേക്കബിള്‍ അവസാനിക്കുന്നത്.ഈ തെരഞ്ഞടുപ്പ് സമയത്ത് ബി.ജെ.പിക്ക് ഡോക്യുമെന്ററി തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.