ധ്രുവി പട്ടേല്‍ മിസ് ഇന്ത്യ വേള്‍ഡ്‌വൈഡ്

ന്യൂജഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേള്‍ഡ് കിരീടം അണിയിച്ചത്. അഭിനയത്തോട് താത്പര്യമുള്ള തനിക്ക് ബോളിവുഡ് നടിയാകണമെന്നാണ് ആഗ്രഹമെന്ന് ധ്രുവി പറയുന്നു.

author-image
Prana
New Update
druvi patel
Listen to this article
0.75x1x1.5x
00:00/ 00:00

ഈ വര്‍ഷത്തെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം ചൂടി യുഎസിലെ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ഥിനി ധ്രുവി പട്ടേല്‍. ന്യൂജഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേള്‍ഡ് കിരീടം അണിയിച്ചത്.
അഭിനയത്തോട് താത്പര്യമുള്ള തനിക്ക് ബോളിവുഡ് നടിയാകണമെന്നാണ് ആഗ്രഹമെന്ന് ധ്രുവി പറയുന്നു. ഈ കിരീടം അമൂല്യമായ ബഹുമതിയാണെന്നും തന്റെ പൈതൃകത്തേയും മൂല്യങ്ങളേയും ആഗോള തലത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ധ്രുവി പ്രതികരിച്ചു. സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ ഹക്ക്, നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.
മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് വിഭാഗത്തില്‍ ട്രിനിഡാഡില്‍ നിന്നുള്ള സുവന്‍ മൂത്തേത്ത് കിരീടം ചൂടി. ബ്രിട്ടനില്‍ നിന്നുള്ള സ്‌നേഹ നമ്പ്യാര്‍ രണ്ടും പവന്‍ദീപ് കൗര്‍ മൂന്നും സ്ഥാനത്തെത്തി. മിസ് ടീന്‍ ഇന്ത്യ വേള്‍ഡ് വൈഡ് വിഭാഗത്തില്‍ വിജയിയായി സൈറ സൂറത്ത് തെരഞ്ഞെടുക്കപ്പെട്ടു. ശ്രേയ സിങ്, ശ്രദ്ധ ടെഡ്‌ജോ എന്നിവര്‍ ഫസ്റ്റും സെക്കന്റും റണ്ണറപ്പുകളായി. 1993 മുതല്‍ തുടങ്ങിയ ഈ സൗന്ദര്യ മത്സരം ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.

contest Beauty