ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമുകൾ മാധ്യമങ്ങളുമായി വരുമാനം പങ്കിടണം: അശ്വനി വൈഷ്ണവ്

വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമുകൾ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കുവയ്ക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

author-image
Devina
New Update
aswn

ന്യൂഡൽഹി: വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമുകൾ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കുവയ്ക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

സ്വമേധയാ വരുമാനം പങ്കുവയ്ക്കുന്നില്ലെങ്കിൽ മറ്റുരാജ്യങ്ങളിൽ അതിനായി നിയമനിർമ്മാണം നടത്തിയ കാര്യവും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർ, പരമ്പരാഗത മാധ്യമങ്ങൾ, ഇൻഫ്‌ളുവൻസേഴ്‌സ്, പ്രൊഫസർമാർ, ഗവേഷകർ എന്നിവർക്കെല്ലാം ഇത് ബാധകമാകണം.

 സാമൂഹികമാധ്യമ പ്‌ളാറ്റ്‌ഫോമുകൾ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം ആരുടെയും അനുമതിയില്ലാതെ ഒരാളുടെ മുഖം, ശബ്ദം എന്നിവ ഉപയോഗിച്ച് സിന്തറ്റിക് കണ്ടന്റ് സൃഷ്ടിക്കരുത്.

അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അവരുടെ അനുമതി ആവശ്യമാണ്.