വിധി വരുന്നതിന് മുൻപ് പുതിയ ഹർജ്ജി നൽകി പൾസർ സുനിയുടെ അമ്മ

നടൻ ദിലീപ് കേസിൽ വിധി ഇന്ന് വരാൻ ഇരിക്കെ പുതിയ ഒരു ഹർജ്ജി നൽകി പൾസർ സുനിയുടെ അമ്മ

author-image
Vineeth Sudhakar
New Update
pulsar suni

dileepനടൻ ദിലീപ് ഉൾപ്പെട്ട ആക്രമണ കേസിൽ ഇന്ന് വിധി വരാനിരിക്കെ ഹർജ്ജി നൽകി കൂട്ട് പ്രതി പൾസർ സുനിയുടെ അമ്മ.
മകന്റെ അക്കൗണ്ട് അറസ്റ്റ് ചെയ്തതിന് ശേഷം മരവിപ്പിക്കുകയും.അക്കൗണ്ടിൽ വന്ന ഒരു ലക്ഷം രൂപ എടുക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായി.ഈ സാഹചര്യം മാറ്റി നൽകണം എന്നും മകന്റെ പൈസ തനിക്ക് ഉപയോഗിക്കാൻ വേണ്ട നടപടി ക്രമങ്ങൾ ചെയ്ത് തരണം എന്നുമാണ് സുനിയുടെ അമ്മ നൽകിയ ഹർജ്ജിയിൽ പറയുന്നത്.കൊട്ടേഷൻ ലഭിച്ചതുമായി ബന്ധപ്പെട്ട പണം ആണ് ഇത് എന്നാണ് പോലീസ് കണ്ടെത്തിയത്.

വിധി പറഞ്ഞ ശേഷമായിരിക്കും ഈ ഹർജ്ജിയുടെ വാദം കേൾക്കുക എന്നാണ് കരുതപ്പെടുന്നത്.കോടതി ലിസ്റ്റിൽ ഇന്ന് ആദ്യം പരിഗണിക്കുന്നത് ദിലീപ് കേസിന്റെ വിധി പറയുന്നത് ആണ് എന്നാണ് അറിയാൻ സാധിച്ചത്.