/kalakaumudi/media/media_files/2025/11/25/dileep-2025-11-25-13-02-55.jpg)
നടൻ ദിലീപിന്റെ ആക്രമണ കേസിൽ നിരവധി പേരാണ് വിചാരണ സമയത്ത് കൂറ് മാറിയത്.അതി ജീവിതയെ അനുകൂലിച്ചു പറഞ്ഞവരിൽ പലരും പിന്നീട് മൊഴി മാറ്റി പറഞ്ഞു.ദിലീപിന് അതി ജീവിതയോട് വൈരാഗ്യം ഉണ്ടെന്ന് പറഞ്ഞവർ കോടതിയിൽ അത് നിഷേധിക്കുക ആയിരുന്നു.നടൻ സിദ്ധിക്ക് ആദ്യ ഘട്ടത്തിൽ ദിലീപും നടിയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു എന്നത് അറിയാമായിരുന്നു എന്ന് പോലീസിൽ മൊഴി നൽകിയ സിദ്ധിക്ക് അങ്ങനെ ഒരു മൊഴി നൽകിയത് ഓർക്കുന്നില്ല എന്ന് പിന്നീട് കോടതിയിൽ മാറ്റി പറയുകയും ചെയ്തു.അമ്മ സംഘടനയുടെ താര പരിപാടിക്ക് ഇടെ നടിയെ ദിലീപ് പച്ചക്ക് കത്തിക്കും എന്ന് പറയുന്നത് കേട്ടു എന്ന് പറഞ്ഞ ഭാമ പിന്നീട് കോടതിയിൽ മാറ്റി.നടിയും ദിലീപും പ്രശ്നം ഉണ്ടെന്ന് അറിയാം എന്ന് പറഞ്ഞ ബിന്ദു പണിക്കാരും ദിലീപ് നടിയുടെ അവസരം മുടക്കി എന്ന് പരാതി നൽകി എന്ന് പറഞ്ഞ ഇടവേള ബാബുവും മൊഴി മാറ്റി.കാവ്യയും ,നാദിർഷയും ഇങ്ങനെ മൊഴി മാറ്റി പറഞ്ഞവരുടെ കൂട്ടത്തിൽ ഉണ്ട്.നിലവിൽ കുഞ്ചാക്കോ ബോബൻ ,ഗീതു മോഹൻ ദാസ് ,മഞ്ജു വാര്യർ എന്നിവരാണ് അതി ജീവിതയുടെ കൂടെ നിൽക്കുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
