/kalakaumudi/media/media_files/2025/12/18/img_0509-2025-12-18-10-48-58.jpeg)
ദില്ലി :ദില്ലി വനിത കമ്മീഷൻ അടച്ചു പൂട്ടി.നിലവിൽ 181 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായങ്ങൾ ലഭിക്കും എന്നല്ലാതെ.നേരിട്ട് ഓഫിസ് സേവനങ്ങൾ ലഭ്യമല്ല.സ്വാതി മലിവാൾ ആയിരുന്നു ദില്ലി വനിതാ കമ്മീഷന്റെ ഏറ്റവും പ്രശസ്തയായ മുൻ അധ്യക്ഷ. 2015 മുതൽ 2024 ജനുവരി വരെ അവർ ഈ സ്ഥാനം വഹിച്ചു. നിലവിൽ രാജി വെച്ചു രാജ്യ സഭ എംപി ആയി.2024 മെയിൽ നിയമനത്തിലെ അപാകത ചൂണ്ടി കാട്ടി 223 ജീവനക്കാരെ വനിതാ ശിശു വികസന വകുപ്പ് പുറത്താക്കി.ഇതോടെ സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു.പിന്നീട് ആം ആദ്മി സർക്കാരിന്റെ കാലത്ത് നിയമനം നടന്നില്ല.2025 ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ഉടൻ നിയമനം ഉണ്ടാകും എന്ന് പറഞ്ഞതല്ലാതെ തുടർ നടപടികൾ ഒന്നും ചെയ്തില്ല.
1996-ൽ ആണ് ഇവിടെ വനിതാ കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നത്.വികാസ് ഭവൻ, ഐ.പി എസ്റ്റേറ്റ്, ന്യൂഡൽഹിയിൽ ആണ് സ്ഥാപനം ഉണ്ടായിയുന്നത്.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക, ലിംഗവിവേചനം ഇല്ലാതാക്കുക, നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.എന്ന ലക്ഷ്യത്തോടെ വന്ന സ്ഥാപനത്തെ ഇനി ആര് രക്ഷപ്പെടുത്തുമെന്ന് കണ്ടറിയാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
