/kalakaumudi/media/media_files/2025/12/08/img_0353-2025-12-08-22-41-25.webp)
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു പോലീസ്.ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ ആൺ കേസ് എടുത്തത്.കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. മുഖ്യമന്ത്രി പിന്നീട് പൊലീസിന് പരാതി കൈമാറി. പൊലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണത്തിലേക്ക് കടന്നു.ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് എഫ്ഐആർ.മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമാണ് പി ടി കുഞ്ഞുമുഹമ്മദ്.
/filters:format(webp)/kalakaumudi/media/media_files/2025/12/08/img_0353-2025-12-08-22-41-25.webp)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
