/kalakaumudi/media/media_files/2025/07/03/landslide-2025-07-03-12-04-31.jpg)
രുദ്രപ്രയാഗ്:ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കുടുങ്ങിപ്പോയ കേദാര്‍നാഥ് ധാമില്‍ നിന്ന് മടങ്ങിയെത്തിയ 40 ഓളം തീര്‍ഥാടകരെ സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.ബുധനാഴ്ച രാത്രി 10 മണിയോടെ പെട്ടെന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട് തീര്‍ത്ഥാടകര്‍ കുടുങ്ങുകുകയായിരുന്നു.കേദാര്‍നാഥ് യാത്രാ വഴിയിലെ നിര്‍ണായക ഗതാഗത കേന്ദ്രമായ സോന്‍പ്രയാഗിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ നഷ്ടങ്ങളാണുണ്ടായത്. തുടര്‍ച്ചയായ മഴയില്‍ സിലായ് ബാന്‍ഡിനും ഓജ്രിക്കും ഇടയിലുള്ള റോഡിന്റെ ചില ഭാഗങ്ങള്‍ ഒലിച്ചുപോയി, യമുനോത്രി ദേശീയ പാതയെ സാരമായി ബാധിച്ചു.എസ്ഡിആര്‍എഫ്, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), പ്രാദേശിക പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഒരുമിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.അഗ്രഖാല്‍, ചമ്പ, ജഖിന്ദര്‍, ദുഗമന്ദര്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.