ട്രെയിനില്‍ സീറ്റ്തര്‍ക്കം; യുപിയില്‍ 24കാരന്‍ മര്‍ദനമേറ്റു മരിച്ചു

മന്‍ദരികന്‍ സ്വദേശി തൗഹിദ് ആണ് മരിച്ചത്. തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായാണു സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായത്.

author-image
Prana
New Update
groom death

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 24കാരന്‍ മര്‍ദനമേറ്റ് മരിച്ചു. മന്‍ദരികന്‍ സ്വദേശി തൗഹിദ് ആണ് മരിച്ചത്. ജമ്മുവില്‍നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം.
തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായാണു സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായത്.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അക്രമിസംഘം കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തൗഹിദിനെ മാരകമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

UP dispute murder train