കളിപ്പാട്ടത്തിനു തര്‍ക്കം; അച്ഛന്റെ മര്‍ദ്ദനമേറ്റ് മകള്‍ക്ക് ദാരുണാന്ത്യം

കളിപ്പാട്ടത്തിനുവേണ്ടി ഒമ്പതുവയസുള്ള സഹോദരി അലീന പര്‍വീണുമായി അലീഷ വഴക്കുകൂടിയിരുന്നു. ഇതുകണ്ട് പ്രകോപിതനായ പിതാവ് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

author-image
Prana
New Update
crime m
Listen to this article
0.75x1x1.5x
00:00/ 00:00

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍ചമ്പയില്‍ എട്ടുവയസുള്ള മകളെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മെക്കാനിക്കായ സല്‍മാന്‍ അലി(35)യാണ് മകള്‍ അലീഷ പര്‍വീണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കളിപ്പാട്ടത്തിനുവേണ്ടി ഒമ്പതുവയസുള്ള സഹോദരി അലീന പര്‍വീണുമായി അലീഷ വഴക്കുകൂടിയിരുന്നു. ഇതുകണ്ട് പ്രകോപിതനായ പിതാവ് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി അയല്‍വാസികള്‍ പറഞ്ഞു.
നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അലീനയുടെ നില അതീവഗുരുതരമാണ്. ആശുപത്രി ജീവനക്കാരും അയല്‍വാസികളും ചേര്‍ന്നാണ് സംഭവം പൊലീസില്‍ അറിയിച്ചത്. അലീഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സല്‍മാനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അടിക്കടി വഴക്കുണ്ടാക്കുന്നതിനാല്‍ സല്‍മാനും ഭാര്യയും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.

father murder daughter