അട്ടിമറി ശ്രമം: റെയില്‍വേ ട്രാക്കില്‍ ഡിറ്റനേറ്ററുകള്‍; ഒരാള്‍ പിടിയില്‍

ഇയാളുടെ പക്കല്‍നിന്ന് നിരവധി ഡിറ്റനേറ്ററുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല.

author-image
Vishnupriya
New Update
pa

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ റെയില്‍വേ ട്രാക്കില്‍ ഡിറ്റനേറ്ററുകള്‍ സ്ഥാപിച്ച് അട്ടിമറി ശ്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഹരിദ്വാര്‍-ദെഹ്റാദൂണ്‍ റെയില്‍വേ പാതയിലാണ് ഡിറ്റനേറ്ററുകള്‍ പോലീസ് കണ്ടെടുത്തത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശിയായ അശോക് എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മോതിഛൂര്‍ റെയില്‍വേസ്റ്റേഷനടുത്തള്ള റെയില്‍വേ ട്രാക്കില്‍ ഡിറ്റനേറ്ററുകള്‍ കിടക്കുന്നതായി മൊറാദാബാദ് റെയില്‍വേ ഡിവിഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഹരിദ്വാര്‍ റെയില്‍വേ പോലീസിന് (ജി.ആര്‍.പി) ഞായറാഴ്ച രാത്രി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡിറ്റനേറ്ററുകള്‍ കണ്ടെടുത്തത്.

സി.സി.ടി.വിയില്‍ നടത്തിയ പരിശോധനയില്‍ റെയില്‍വേ ട്രാക്കിലൂടെ സംശയാസ്പദകരമായ സാഹചര്യത്തില്‍ ഒരാള്‍ ട്രാക്കിലൂടെ നടക്കുന്നത് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് നിരവധി ഡിറ്റനേറ്ററുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല.

haridhwar train subotage