ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനിലെ തിക്കിലും തിരക്കിലും ഒന്‍പതുപേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള ട്രെയിനിൽ പ്രവേശിക്കുന്നതിന് മുമ്പുണ്ടായ തിരക്കിനിടെയാണ് യാത്രക്കാര്‍ക്ക് അപകടമുണ്ടായത്.

author-image
Vishnupriya
New Update
as

മുംബൈ: മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള ട്രെയിനിൽ പ്രവേശിക്കുന്നതിന് മുമ്പുണ്ടായ തിരക്കിനിടെയാണ് യാത്രക്കാര്‍ക്ക് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ദിപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് അപകടത്തിനു കാരണമെന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പൊറേഷന്‍ ( ബി.എം.സി) അറിയിച്ചു.

bandra terminus station Diwali