/kalakaumudi/media/media_files/2025/12/10/deepavali-2025-12-10-13-33-10.jpg)
ന്യൂഡൽഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി ലഭിച്ചു .
ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രഖ്യാപനം ഉണ്ടായത്.
ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.
മാനവികതയുടെ അവർണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉൾപ്പെടുത്തിയത്.
പ്രഖ്യാപനം നടത്തിയപ്പോൾ സമ്മേളനഹാളിലാകെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികൾ മുഴങ്ങി. കുംഭമേള, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ, തുടങ്ങി 15 ആഘോഷങ്ങൾ സാംസ്‌കാരിക പൈതൃത പദവി നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
