/kalakaumudi/media/media_files/thN9wEWxedZg0jeNq2vm.jpg)
DK Shivakumar Hit A Party Leader Who Threw His Arm Around Him
റോഡ്‌ഷോയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. സംഭവത്തിന്റെ വീഡിയോ ബിജെപി കര്‍ണാടക ഘടകം എക്സില്‍ പോസ്റ്റ് ചെയ്തതോടെ പുതിയ വിവാദത്തിന് തുടക്കമായിരിക്കുകയാണ്.ഹാവേരിയിലെ സവനൂര്‍ ടൗണില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനോദ അസൂട്ടിക്ക് വേണ്ടി നടന്ന റോഡ്‌ഷോയിലാണ് സംഭവം. ഡികെ ശിവകുമാര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ ശിവകുമാറിന്റെ തോളില്‍ കൈവെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഈ സമയം ശിവകുമാര്‍ പ്രവര്‍ത്തകന്റെ കൈ തട്ടി മാറ്റി അദ്ദേഹത്തെ അടിക്കുകയായിരുന്നു. മുനിസിപ്പല്‍ അംഗമായ അല്ലാവുദ്ദീന്‍ മണിയാര്‍ക്കാണ് തല്ല് കിട്ടിയത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.