ഡി.കെ.ശിവകുമാറിന് ആദായനികുതി നോട്ടിസ്; പ്രതിപക്ഷ നിറയെ തകർക്കാനുള്ള നീക്കമെന്ന് ആരോപണം

വെള്ളിയാഴ്ച രാത്രിയോടെയാണ് നോട്ടിസ് ലഭിച്ചതെന്ന് ശിവകുമാര്‍ അറിയിച്ചു. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

author-image
Rajesh T L
Updated On
New Update
dk shivakumar

ഡി.കെ.ശിവകുമാർ ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടിസ്. വെള്ളിയാഴ്ച രാത്രിയോടെയാണ് നോട്ടിസ് ലഭിച്ചതെന്ന് ശിവകുമാര്‍ അറിയിച്ചു. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

ബിജെപി സര്‍ക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് . സർക്കാർ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 'ഇന്ത്യ മുന്നണി എന്‍ഡിഎ സഖ്യത്തെ പരാജയപ്പെടുത്തും, ആ പേടികൊണ്ടാണ് പ്രതിപക്ഷനിരയെ ഇത്തരത്തിൽ തളർത്താൻ അവര്‍ ശ്രമിക്കുന്നത്. അവര്‍ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണ്. അവര്‍ക്ക് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയേയും ഭയമാണ് . ബിജെപിക്ക് അവരുടെ ബലഹീനത മനസിലായിക്കഴിഞ്ഞു.' -ശിവകുമാര്‍ പറഞ്ഞു. 

അതേസമയം, കോൺഗ്രസിന് വീണ്ടും ആദായ വകുപ്പിന്റെ രണ്ട് നോട്ടീസുകൾ കൂടി ലഭിച്ചു. 1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് പിന്നാലെയാണ് പുതിയ  നോട്ടിസുകൾ വന്നത് .  രമേശ് അറിയിച്ചു . ‘ടാക്സ് ടെററിസ’മാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു .2020–21, 2021–22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസുകൾ വന്നത്.

congress DK Shivakumar income tax department