കനിമൊഴി കരുണാനിധി
തൂത്തുക്കുടി: തൂത്തുക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ വിജയം കൊയ്ത് ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴി കരുണാനിധി. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കനിമൊഴി വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് ഡി ആര്‍ വിജയശീലന്‍, എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ശിവസാമി വേലുമണി എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു കനിമൊഴി വിജയിച്ചത്. ഇത് രണ്ടാം തവണയായിരുന്നു കനിമൊഴി ഈ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി തമിഴിസൈ സൗന്ദരരാജനെ എതിരില്ലാത്ത 3.47 ലക്ഷം വോട്ടുകള്‍ക്കായിരുന്നു കനിമൊഴി തോല്‍പ്പിച്ചത്. 2007 മുതല്‍ രണ്ട് തവണ രാജ്യസഭാംഗമായും കനിമൊഴി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
