ഫോട്ടോ ഉണ്ടോ..? മഹാ കുംഭമേളയിൽ 1,100 രൂപയ്ക്ക് ഡിജിറ്റൽ സ്നാനം

സ്നാനത്തിന് താൽപര്യം ഉള്ളവർ അവരുടെ ഫോട്ടോയും 1100രൂപയും അയച്ചു കൊടുത്താൽ അവരുടെ ഫോട്ടോ പ്രിന്റ് എടുത്ത് യുവാവ് മുങ്ങി കുളിക്കുന്നതാണ് സ്റ്റാർട്ടപ്പ് പദ്ധതി.

author-image
Rajesh T L
New Update
new satrtup

144 വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. ജനുവരി 13 -ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്.

എന്നാൽ, നേരിട്ട് ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി പുതിയ സ്റ്റാർട്ടപ്പ് പദ്ധതിയാണ് യുപിയിൽ നിന്ന് യുവാവ് ആരംഭിച്ചത്. ഇത് പ്രകാരം സ്നാനത്തിന് താൽപര്യം ഉള്ളവർ അവരുടെ ഫോട്ടോയും 1100രൂപയും അയച്ചു കൊടുത്താൽ അവരുടെ ഫോട്ടോ പ്രിന്റ് എടുത്ത് യുവാവ് മുങ്ങി കുളിക്കുന്നതാണ് സ്റ്റാർട്ടപ്പ് പദ്ധതി. ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്‍റെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം.

പ്രയാഗ് രാജ് എന്‍റര്‍പ്രൈസസ് എന്ന തന്‍റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്നാനം നല്‍ക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെട്ടു.  ചിലർ ഇദ്ദേഹത്തിൻറെ സേവന വാഗ്ദാനം സ്വീകരിച്ചെങ്കിലും ചുരുക്കം ചിലർ 'പുതിയ തട്ടിപ്പ്' എന്ന് വിശേഷിപ്പിച്ച് വിമർശിച്ചു. വിശ്വാസങ്ങളെ കച്ചവടമാക്കരുത് എന്നും നിരവധിപേർ അഭിപ്രായപ്പെട്ടു

maha kumbh mela UP