രാഷ്ട്രപതി റഫറന്‍സ്: സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു. തമിഴ്‌നാടും കേരളവും എതിര്‍വാദം ഉന്നയിക്കും

author-image
Biju
New Update
jh

Supreme Court of India

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. തമിഴ്‌നാടും കേരളവും എതിര്‍വാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു. തമിഴ്‌നാടും കേരളവും എതിര്‍വാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. 

ഗവര്‍ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.

supreme court of india