തലച്ചോറിൽ പ്ലാസ്റ്റിക് അംശം കണ്ടെത്തി നേച്ചർ മെഡിസിൻ ജേർണൽ കണ്ടെത്തി. ഒരാളുടെ മസ്തിഷ്കത്തിൽ ഒരു ടിസ്പൂണ് അളവിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്നാണ് വിദഗ്ദർ കണ്ടെത്തിയത്. നാനോ പ്ലാസ്റ്റിക് എന്നാണ് ഇങ്ങനെ കലർന്ന പ്ലാസ്റ്റിക് അംശത്തെ പറയുന്നത്.
2024ന്റെ തുടക്കത്തിൽ പോസ്റ്റുമാർട്ടത്തിലൂടെ ലഭിച്ച മനുഷ്യ മസ്തിഷ്കത്തിന്റെ സാമ്പിളിൽ നിന്നാണ് നാനോ പ്ലാസ്റ്റികിന്റെയും മൈക്രോ പ്ലാസ്റ്റികിന്റെയും അംശം കണ്ടെത്തിയത്. ഗവേഷകരുടെ വിശകലനത്തിൽ കാലക്രമേണ പ്ലാസ്റ്റികിന്റെ അംശം കൂടുന്നതായി കണ്ടെത്തി. ലഭിച്ച സാമ്പിളുകളിൽ ഹൃദ്യയത്തെയും വ്യക്കയെയും അപേഷിച്ചു തലച്ചോറിൽ 10%മുതൽ 30%വരെ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി.
ശരാശരി 45 മുതൽ 50 വയസ്സ് വരെ പ്രായം ഉള്ളവരിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത് സാധരണ വ്യക്തിയുടെ ശരീരത്തിൽ ഏകദേശം നാലായിരത്തി എണ്ണൂറ് മൈക്രോ ഗ്രാം അല്ലെങ്കിൽ ശരീര സാന്ദ്രത അനുസരിച്ചു 0.48%ആണ്. സിഎൻ റിപ്പോർട് പ്രകാരം ആൽബർക്കിർക്കിലെ ന്യൂ മെക്സിക്കോ സർവ്വകലാശലയിലുള്ള റീജർ പ്രൊഫസർ മാത്യു പറയുന്നു.
എന്നാൽ 2016ൽ പരിശോധിച്ച സാമ്പിളുകളിൽ താരതമ്യപ്പെടുത്തുമ്പോൾ 50% വരെ കൂടുതലാണെന്നു കണ്ടെത്തി. അതായത് 99.5% തലച്ചോറും ബാക്കി പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്താം. ഡിമെൻഷ്യ ബാധിച്ചു മരിച്ചവരിൽ രോഗം ഇല്ലാത്ത വരെക്കാൾ കൂടുതൽ നാനോ പ്ലാസ്റ്റിക് കണ്ടെത്തി. ഇത് ആശങ്കജനകമാണ് എന്ന് പ്രൊഫസർ മാത്യു
പറയുന്നു.
പക്ഷെ ഡിമെൻഷ്യ രക്ത തലച്ചോറിലെ തടസ്സവും ക്ലിയറൻസ് സംവിധാനങ്ങളും ഉണ്ടാക്കുന്നവയാണ് . ഈ പ്ലാസ്റ്റിക് കണികകൾ ദ്രാവകമാണോ അതോ ന്യുയോറോളജിക്കൽ കലകളിലൂടെ പുറത്തു പോകുകയും അകത്തു പ്രവേശിക്കുകയും ചെയ്യുന്നണ്ടോ അതോ മനുഷ്യനെ രോഗിയാക്കുമോ എന്ന് പരിശോധിക്കുക്കയും വേണമെന്ന് അഭിപ്രായമുണ്ട്.
ഇതിനെ കുറിച്ചു കൂടുതൽ ഗവേഷണം നടത്തണം. ശരീരത്തിൽ ഏതു വഴിയാണ് ഇവ പ്രവേശിക്കുന്നത് എന്ന് ഇതുവരെ വ്യക്തമല്ല.